തിരുവനന്തപുരം: ദലിത്ആ-ദിവാസി വിരുദ്ധ നിലപാടുകളിൽ പിണറായി^നരേന്ദ്ര മോദി സർക്കാറുകൾ ഒരേ തൂവൽപക്ഷികളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ദലിത് ആദിവാസി പീഡനങ്ങൾക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ 24 മണിക്കൂർ ഉപവാസസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിതരെയും ആദിവാസികളെയും വോട്ടുബാങ്കുകളായി മാത്രമാണ് ഇടത് സർക്കാർ കണക്കാക്കുന്നത്. ഇവർക്കെതിരെയുണ്ടാകുന്ന ആക്രമങ്ങളിൽ 90 ശതമാനവും സർക്കാറും പൊലീസും ചേർന്ന് ഒത്തുതീർക്കുകയാണ്. വിനായകെൻറ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇതുവരെയും സർക്കാറിന് കഴിഞ്ഞിട്ടില്ല. വിനായകെൻറ കുടുംബത്തിന് നാളിതുവരെ ഒരു ധനസഹായവും സർക്കാർ പ്രഖ്യാപിക്കാത്തത് ദലിത് വിരുദ്ധതയുടെ മറ്റൊരു മുഖമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.