കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ല -ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന് അത്യാവശ്യം ഹെലികോപ്റ്ററുകളല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുമേഖലാ സ്ഥാപനമെന്ന് കരുതി പവൻഹൻസ് കമ്പനി പറയുന്ന തുക വാടക നൽകണമെന്ന് എവിടെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് ഹെലികോപ്റ്ററുകളല്ല മറിച്ച് അരിയാണ് നൽകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങൾ കൊണ്ട് ഇതുവരെ ഒരു ഉപയോഗവും ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കോടികൾ വിദേശ സഹായം ലഭിക്കുമെന്നത് മുഖ്യമന്ത്രിയുടെ പതിവ് പല്ലവി മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Ramesh Chennithala & Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.