​രാഹുലിനെതിരായ സ്​ഥാനാർഥിയെ ഇടതുപക്ഷം പിൻവലിക്കണമെന്ന്​ ​െചന്നിത്തല

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതി​െര സ്​ഥാനാർഥിയെ പിൻവലിക്കാൻ തയാറായില്ലെങ്കിൽ ഇടതുപക്ഷത്തി​േൻ റത്​ ഹിമാലയൻ മണ്ടത്തരമാകുമെന്ന്​​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. ദേശീയതലത്തിൽ കോൺഗ്രസുമായി യോജിച്ച് ​ മതേതര പ്ലാറ്റ്​ഫോം ഉണ്ടാക്കുന്നത​ിനെ പൊളിച്ചത്​ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എം നേതാക്കളുമാണെന്നും അവർ നൽകുന്ന സ​േന്ദശം എന്താണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്​ എന്ത്​ സന്ദേശമാണ്​ നൽകുന്നതെന്ന്​ മുഖ്യമന്ത്രിയുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്ധമായ ​കോൺഗ്രസ്​ വിരോധം ​െവച്ചുപുലർത്തുകയും അവസരവാദ നിലപാട്​ സ്വീകരിക്കുകയും ചെയ്യുകയാണ്​ മുഖ്യമന്ത്രി. പാർട്ടി സമിതികളിൽ കോൺഗ്രസ്​ ബന്ധത്തെ എതിർത്തു. യെച്ചൂരിയെ ഒറ്റപ്പെടു​ത്തി.

ഇടതുമുന്നണിയു​െട രാഷ്​ട്രീയ ശത്രു ആരെന്ന്​ കണ്ടെത്താനാകാത്ത പ്രതിസന്ധിയിലാണ്​ സി.പി.എം. ബി.ജെ.പി​െയയും മോദി​െയയും സഹായിക്കുന്ന നിലപാടാണ്​ അവർ സ്വീകരിക്കുന്നത്​. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ബാക്കി 19 സീറ്റുകളും ഇടതുമുന്നണി ജയിക്കുമെന്നാണ്​ കോടിയേരി പറയുന്നത്​. വയനാട്ടിൽ നല്ല സംഘടനശക്​തി യു.ഡി.എഫിനുണ്ട്​​. 19 മണ്ഡലങ്ങളിലെ പ്രവർത്തകർ അവിടെത്തന്നെ പ്രവർത്തിക്കും. ഇടതുമുന്നണിക്ക്​ ഒരു സീറ്റും കിട്ടില്ല. കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്​ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകണമെന്ന് ​ചെന്നിത്തല പറഞ്ഞു. കേരളത്തി​​െൻറ പൊതുതാൽപര്യമാണ്​ രാഹുൽ ഗാന്ധി മത്സരിക്കണമെന്നത്​. കേരള രാഷ്​ട്രീയത്തിൽ ഗുണപരമായ മാറ്റം ഇതുണ്ടാക്കും.

തെക്കേ ഇന്ത്യയിൽ തരംഗമുണ്ടാക്കാൻ ഇത്​ വഴി കഴിയും. രാഹുൽ ഗാന്ധി വരുന്നതിൽ ഏറ്റവും അസംതൃപ്​തി പ്രകടിപ്പിച്ചത്​ സി.പി.എം നേതാക്കളാണ്​. അവരുടെ രാഷ്​ട്രീയ പാപ്പരത്തമാണ്​ ഇത്​ കാണിക്കുന്നത്​. രാഹുൽ മത്സരിച്ചാൽ 20 സീറ്റിലും പരാജയ​െപ്പടും എന്ന ആശങ്കയാണ്​ സി.പി.എമ്മിന്​. രാഷ്​ട്രീയപരമായും സംഘടനപരമായും നേരിടുമെന്ന്​ സി.പി.എമ്മും സീറ്റ്​ ഏ​െറ്റടുക്കാൻ ബി.ജെ.പിയും ശ്രമിക്കുന്നത്​ അവരുടെ ആത്​മവിശ്വാസം നഷ്​ടപ്പെടതുകൊണ്ടാണ്​. കേരളത്തിലെ മതേതര മനസ്സ്​​ രാഹുൽ ഗാന്ധിക്കൊപ്പം ഉറച്ചുനിൽക്കും. ​രാഹുൽ ഗാന്ധിയുടെ സ്​ഥാനാർഥിത്വത്തിൽ കോൺഗ്രസ്​ പ്രവർത്തകർക്ക്​ ആശയക്കുഴപ്പമില്ല. യു.ഡി.എഫ്​ ആവേശം ആകാശംമു​െട്ടയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ramesh chennithala meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.