കൊല്ലം: ശബരിമല കർമ്മസമിതിയുടെ പരിപാടിക്ക് മാതാ അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇതിന്‍റെ പേരില്‍ അമൃതാന്ദമയിയെ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണെൻറയും മു ഖ്യമന്ത്രിയുടെയും നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
അമൃതാനന്ദമയിയെ സി.പി.എം ക്രൂരമായി വേട്ടയാടുകയാണ്. സിപിഎമ്മിനെ എതിർക്കുന്ന എല്ലാവരെയും ആർ.എസ്.എസുകാരായി മുദ്രകുത്തുകയാണെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.
മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ "നാം മുന്നോട്ട്" പരിപാടിയിൽ പറഞ്ഞിരുന്നു. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തെ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം നേരത്തെ അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.