തിരുവനന്തപുരം: കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ മുന്നണി സർക്കാറിന്‍റെ നയമെന്തെന്നതിന്‍റെ വ്യക്തമായി തെളിവാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതിനെതിരായി യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്തിറങ്ങും. 9 ന് യു.ഡി.എഫ് യോഗം ചേരുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മന്ത്രിമാർ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നില്ല. ഒാരോരുത്തരും വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് ദേശീയ പാത വിഷയത്തിൽ എക്സൈസ് വകുപ്പ് മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം വാർത്താ സമ്മേനളനത്തിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.