തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിെനതിരെ ഉയർന്ന ബന്ധു നിയമന വിവാദം മുറുകുന്നു. ആരോപണത്തിൽ നിലപാട് ശക്തമാക്കി യു.ഡി.എഫ് രംഗത്തുവന്നു. കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് മാറ്റിനിർത്തി ബന്ധു നിയമനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ബ്രൂവറി-ഡിസ്റ്റിലറി അഴിമതിക്ക് പിന്നാലെ ഇതും സർക്കാറിനെ അടിക്കാനുള്ള വടിയാക്കുകയാണ് പ്രതിപക്ഷം. മന്ത്രി ഇ.പി. ജയരാജൻ രാജിവെക്കേണ്ടിവന്നതിനേക്കാൾ ഗുരുതര സഹാചര്യമാണിെതന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്.
മന്ത്രി ജലീലിെൻറ അടുത്ത ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാേനജറായി നിയമിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചത് മുസ്ലിം യൂത്ത് ലീഗാണ്. ബന്ധുനിയമനം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ മാറ്റിനിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ഉണ്ടാകും.
സ്വകാര്യ ബാങ്കില്‍ ജോലിചെയ്യുന്ന ആളെ ഇൻറര്‍വ്യൂ പോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നൽകുകയാണ് ചെയ്തത്. സി.പി.എം നേതാക്കളുടെ ബന്ധുവാണെങ്കില്‍ വഴിയെ പോയാല്‍ മതി. എഴുത്തുപരീക്ഷയോ, അഭിമുഖമോ ഒന്നുമില്ലാതെ സര്‍ക്കാറിെൻറ ഉന്നതതസ്തികകളില്‍ നിയമനം ലഭിക്കും. അനധികൃത നിയമനങ്ങളുടെ ഘോഷയാത്ര തന്നെ പിണറായി സര്‍ക്കാരിെൻറ കാലത്തുണ്ടായെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ഇ.കെ. നായനാരുടെ ചെറുമകന്, ആനത്തലവട്ടം ആനന്ദെൻറ മകൻ, ഇ.പി. ജയരാജെൻറ ബന്ധു തുടങ്ങിയവരെ നിയമിച്ചത് അനധികൃതമായാണ്. ഇവരെ പുറത്താക്കണമെന്നുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. വ്യാജരേഖ നൽകി ജോലിക്കുകയറിയ കോലിയക്കോട് കൃഷ്ണന് നായരുടെ മകനെതിരേ കേസെടുക്കണമെന്ന ശിപാര്‍ശയും സര്‍ക്കാര്‍ തള്ളിയെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മന്ത്രി കെ.ടി. ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തി എന്ന ആരോപണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രി കെ.ടി. ജലീലിെൻറ ഫേസ്ബുക്ക് പോസ്റ്റും സംശയം ഉണര്‍ത്തുന്നതാണ്. 2016ല്‍ നടന്ന ഇൻറര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യത ഉള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചുവരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കുകയായിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നത്. കുറ്റസമ്മതമായി ഇതിനെ കാണേണ്ടിവരും. അതിനാല്‍ ഇതിനെക്കുറിച്ചെല്ലാം വിശദ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.