????? ??????????

ഇടതുമുന്നണി പരാജയം സമ്മതിച്ചു -ചെന്നിത്തല

തിരുവനന്തപുരം: ഇടതുമുന്നണി പരാജയം സമ്മതിച്ചെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. സംസ്ഥാനത്ത്​ യു.ഡി.എഫ ും ബി.ജെ.പിയും പരസ്​പരം സഹായിക്കുന്ന സ്ഥിതി ഉണ്ടായി എന്ന മുഖ്യമന്ത്രിയുടെ പരാമർശം തോൽവി മുന്നിൽകണ്ടുള്ള മുൻ കൂർ ജാമ്യമാണെന്നും അദ്ദേഹം മാധ്യമ​ങ്ങളോട്​ പറഞ്ഞു.

അവസാനഘട്ടമെത്തിയതോടെ സംസ്ഥാനത്ത് ഇടതുമുന്നണിക്കും ബി.ജെ.പിക്കും പരാജയം ഉറപ്പായി. പച്ചയായ വര്‍ഗീയത അഴിച്ചുവിട്ട് വോട്ട് പിടിക്കാന്‍ കഴിയുമോ എന്ന അവസാനശ്രമം നടത് തുകയാണ് ബി.ജെ.പി. അതേസമയം, ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് സി.പി.എം സ്വീകരിക്കുന്നു. ഇത്​ മറച്ചുവെക്കാനാണ്​ പിണറായി വിജയന്‍ ആരോപണം ഉന്നയിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കഴിഞ്ഞ മൂന്ന് വര്‍ഷവും ബി.ജെ.പിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാട്​ സി.പി.എം സ്വീകരിച്ചു.

ശബരിമല വിഷയം പൊന്‍തളികയിലാണ് സി.പി.എം ബി.ജെ.പിക്ക് സമ്മാനിച്ചത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ എല്ലാവരുമായി കൂടിയാലോചിച്ച്, സമാധാനപൂര്‍ണമായ പരിഹാരം കണ്ടെത്തുന്നതിന് പകരം ചാടിക്കയറി വിധി നടപ്പാക്കാന്‍ പിണറായി തയാറായത് സംഘ്​പരിവാറിനെയും ബി.ജെ.പിയെയും ശക്തിപ്പെടുത്തു​കയെന്ന ഗൂഢലക്ഷ്യത്തോടെയാണ്. അതുവഴി ജനാധിപത്യശക്തികളെ ദുര്‍ബലപ്പെടുത്താമെന്നും ​െതരഞ്ഞെടുപ്പുകളില്‍ ജയിച്ച് കയറാമെന്നും പിണറായി കണക്കുകൂട്ടി. ശബരിമലവിഷയം പിണറായി ആളിക്കത്തിച്ചപ്പോള്‍ അതില്‍നിന്ന് മുതലെടുപ്പ് നടത്തുകയായിരുന്നു ബി.ജെ.പി. കേരളത്തിലെ സാമൂഹിക മണ്ഡലങ്ങളില്‍ വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ഇങ്ങനെ സംഘ്​പരിവാറിന് അവസരം ഉണ്ടാക്കിക്കൊടുത്തതിന് പിണറായി വിജയന്‍ കണക്ക് പറയണം.

നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസ് സഹായത്തോടെയാണെന്നാണ് പിണറായിയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. അത് സി.പി.എമ്മി​​െൻറ സിറ്റിങ്​ സീറ്റായിരുന്നു. ആ സിറ്റിങ്​ സീറ്റ് സി.പി.എം എങ്ങനെ കളഞ്ഞുകുളി​െച്ചന്നും അവിടെ ബി.ജെ.പി എങ്ങനെ ജയി​െച്ചന്നും നാട്ടുകാര്‍ക്കറിയാം. അന്നത്തെ അവിട​െത്ത യു.ഡി.എഫ് സ്ഥാനാർഥി ഇന്ന് ഇടതുമുന്നണിയിലാണ്. എന്‍.ഡി.എയിലേക്കുള്ള ട്രെയിനിങ്​ സ​െൻററാണ് ഇടതു മുന്നണി. രാജ്യം ഇങ്ങനെ നിലനില്‍ക്കണോ വേണ്ടയോ എന്നാണ് ഈ ​െതരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. ജനാധിപത്യവും മതേതരത്വവും അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും നിലനിര്‍ത്തണോ എന്നതാണ് ചോദ്യം. കോണ്‍ഗ്രസി​​െൻറ ഈ പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ വാദികളും രാജ്യസ്നേഹികളും യു.ഡി.എഫ് മുന്നണിക്ക് വോട്ട് ചെയ്യണമെന്നും അ​േദ്ദഹം അഭ്യർഥിച്ചു.

Tags:    
News Summary - Ramesh Chennithala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.