തിരുവനന്തപുരം: മന്ത്രിസഭായോഗം ഇൗ ആഴ്ചയും ചേരില്ല. മന്ത്രിമാർ ജില്ലകളിൽ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനാലാണ് യോഗം ചേരാത്തതെന്നാണ് ഒൗദ്യോഗിക വിശദീകരണം. 11 മുതൽ 15 വരെയാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വീകരിക്കുന്നത്. മുഖ്യമന്ത്രി അമേരിക്കയിൽ പോയശേഷം തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് മന്ത്രിസഭായോഗം ചേരാത്തത്. ഇനി 19നാണ് ചേരേണ്ടത്. അന്നും ചേരുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കാനുള്ള ചുമതല മന്ത്രി ഇ.പി. ജയരാജന് നൽകി ഗവർണർ ഉത്തരവിറക്കിയിരുന്നു. എന്നാൽ രണ്ടാഴ്ചയും മന്ത്രിസഭ ചേർന്നില്ല. അടുത്ത മന്ത്രിസഭാേയാഗത്തിന് മുമ്പ് മുഖ്യമന്ത്രി മടങ്ങിയെത്തുമെന്ന് വാർത്തയുെണ്ടങ്കിലും സ്ഥിരീകരണമില്ല. മന്ത്രിസഭായോഗം ചേരാത്തതിൽ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഭരണപ്രതിസന്ധി –ചെന്നിത്തല തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സക്കു പോയശേഷം രണ്ടാമത്തെ ആഴ്ചയും മന്ത്രിസഭയോഗം ചേരാനാകാതെവന്നതോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിക്കപ്പെെട്ടന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറാതെ വന്നതിനാൽ മന്ത്രിസഭയുടെ മിനിറ്റ്സിൽ ആര് ഒപ്പിടുമെന്ന നിയമപ്രശ്നം ഉയരുന്നുണ്ട്. മന്ത്രി ഇ.പി. ജയരാജെൻറ അധ്യക്ഷതയിൽ മന്ത്രിസഭയോഗം ചേരുന്നതിനോട് മുതിർന്ന മന്ത്രിമാർക്ക് എതിർപ്പുണ്ടെന്നും പറഞ്ഞു.
മന്ത്രിസഭയോഗത്തില്‍ അധ്യക്ഷതവഹിക്കാനുള്ള ചുമതല മാത്രമാണ് ഇ.പി. ജയരാജന്. അതുകൊണ്ട് യോഗ തീരുമാനങ്ങളുടെ മിനിറ്റ്സില്‍ ഒപ്പിടാന്‍ അദ്ദേഹത്തിന് കഴിയുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. മുഖ്യമന്ത്രിയുടെ പകരം ചുമതല നിയമപ്രകാരം നല്‍കിയാലേ അതിനു കഴിയൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അല്ലാത്തപക്ഷം മന്ത്രിസഭയോഗ തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെടും. അത് ഒഴിവാക്കാനാണ് മന്ത്രിസഭയോഗം ചേരാത്തത്. തമിഴ്നാട്ടില്‍ ജയലളിത ചികിത്സയിലായിരുന്നപ്പോള്‍ ചെയ്തതാണ് ഇവിടെയും മുഖ്യമന്ത്രി ചെയ്യുന്നത്. ഇത് തമിഴ്നാടല്ല, കേരളമാണെന്ന് ഓര്‍ക്കണം.കേരളം ദുരന്തത്തില്‍പ്പെട്ടിരിക്കുമ്പോള്‍ മന്ത്രിസഭ എടുക്കേണ്ട തീരുമാനം മന്ത്രിസഭതന്നെ എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് തിരുവനന്തപുരം: മുഖ്യമന്ത്രി ചികിത്സക്കുപോയതുകൊണ്ട് കേരളത്തില്‍ ഭരണം സ്തംഭിച്ചെന്ന പ്രതിപക്ഷ നേതാവിെൻറ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഉപസമിതി യോഗം ചേർന്നു.
ബുധനാഴ്ചയും യോഗം ചേരുന്നുണ്ട്. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സമിതി അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പ്രളയക്കെടുതിക്കിരയായവരുടെ പുനരധിവാസം, തകര്‍ന്ന കേരളത്തിെൻറ മെച്ചപ്പെട്ട നിലയിലുള്ള പുനര്‍നിർമാണം എന്നിവയാണ് ഇനി സര്‍ക്കാറിെൻറ മുന്നിലുള്ള പ്രധാന അജണ്ട. ഇതുസംബന്ധിച്ച വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയോഗം രൂപംനല്‍കിയിരുന്നു. അതനുസരിച്ച നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുപോകുകയാണ്. സ്ഥലത്തില്ലെങ്കിലും അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനമെടുക്കുകയും ആവശ്യമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുവെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.