ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം വൈകരുത് -ചെന്നിത്തല

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. 76 ദിവസം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാകാത്തത് ഗൗരവതരമായ വിഷയമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അന്വേഷണത്തിൽ കാലതാമസം വരുത്തുന്ന തരത്തിലുള്ള ഒരു നീക്കവും സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ല. കേസിൽ കുറ്റക്കാർ ആരായിരുന്നാലും ശിക്ഷ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പൊലീസ് അന്വേഷണത്തിൽ കാലതാമസം വരുത്തിയതിൽ സംസ്ഥാന സർക്കാർ മറുപടി നൽകണം. കുറ്റക്കാർക്കെതിരെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും മാധ്യമപ്രവർത്തകുടെ ചോദ്യത്തിന് മറുപടി‍യായി ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh chennithala Jalandhar Bishop -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.