കമ്മ്യൂണിസ്​റ്റ്​ മുഖ്യമന്ത്രിയുടെ ഭരണത്തില്‍ മാവോവാദി വേട്ടകൾ സംഭവിക്കുന്നത് ആശ്ചര്യകരം -രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടില്‍ പടിഞ്ഞാറത്തറക്ക്​​ സമീപം വാളാരംകുന്നില്‍ പൊലീസ് നടപടിയില്‍ ഒരു മാവോവാദി കൊല്ലപ്പെട്ട സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത് എട്ടാമത്തെ മാവോവാദിയാണ്​ പൊലീസ് നടപടിയില്‍ കൊല്ലപ്പെടുന്നത്.

ഒരു കമ്മ്യൂണിസ്​​റ്റ്​ മുഖ്യമന്ത്രിയുടെ ഭരണത്തില്‍ തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ആശ്ചര്യകരമാണ്. യു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോവാദി പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല. പകരം പോറല്‍പോലും ഏല്‍ക്കാതെ അവരെ പിടികൂടുകയാണ് ചെയ്തത്.  

പിണറായി സര്‍ക്കാറിന് കീഴില്‍ നേരത്തെ നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ യഥാര്‍ത്ഥ ഏറ്റുമുട്ടലുകളായിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഇന്നത്തെ സംഭവത്തെക്കുറിച്ച് നിക്ഷപക്ഷമായ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.