തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് ആക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ പിടിക്കാന്‍ പാര്‍ട്ടി ജില്ലകമ്മിറ്റി ഓഫ ിസില്‍ റെയ്ഡ് നടത്തിയ തിരുവനന്തപുരം ഡെപ്യൂട്ടി കമീഷണര്‍ ചൈത്ര െതരേസ ജോണിനെതിരെ നടപടി സ്വീകരിക്കാനുള്ള നീക് കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു.
നിയമാനുസൃതം നടപടി സ്വീകരിച്ച ഡെപ്യൂട്ടി കമീഷണറ െ കടന്നാക്രമിക്കുകയാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന സി.പി.എം ചെയ്തത്. സ്ത്രീപീഡകരെയും ആക്രമികളെയും സാമൂഹികവിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാറും സി.പി.എമ്മും ശ്രമിക്കുന്നതിെൻറ പ്രകടമായ തെളിവാണിത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. നാഴികക്ക് നാൽപതുവട്ടം സ്ത്രീസുരക്ഷയുടെ പേരില്‍ വാചാലരാകുന്ന സര്‍ക്കാറാണ് വനിത പൊലീസ് ഉദ്യോഗസ്ഥയെ തെൻറ ഉത്തരവാദിത്തം നിറവേറ്റിയെന്ന പേരില്‍ സാമാന്യമര്യാദ പോലും കാണിക്കാതെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിതീരുമാനങ്ങള്‍ക്ക് വഴങ്ങിയിെല്ലന്നതിെൻറ പേരിലാണ് മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന തിരുവനന്തപുരം കമീഷണറെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. ഇതെല്ലാം പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കും. ഗുണ്ടകള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും എന്ത് സംരക്ഷണവും ഈ സര്‍ക്കാറില്‍നിന്ന് ലഭിക്കും എന്നതിെൻറ സന്ദേശമാണ് ഈ നടപടി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.