രാഹുലിന്‍റെ വരവിനെ സി.പി.എം എതിർത്തതായി അറിയില്ല -ചെന്നിത്തല

തിരുവനന്തപുരം: വയനാട് സീറ്റിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ തീരുമാനത്തെ സി.പി.എം എതിർത ്തതായി അറിയില്ലെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മത്സരിക്കാനുള്ള തീരുമാനത്തെ എൻ.സി.പി മാത്രമാണ ് എതിർത്തതായി തനിക്ക്​ അറിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്​മാരക ട്രസ്​റ്റി​​െൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾതന്നെ എന്തിനാണ്​ സി.പി.എം വിറളി പിടിക്കുന്നത്. രാഹുൽ വയനാട് മത്സരിക്കുന്നതിന്​ സി.പി.എമ്മിനൊപ്പം ഇടതുകക്ഷികളും എന്തിനു ഭയപ്പെടുന്നു. ബി.ജെ.പിയും സി.പി.എമ്മും ഇക്കാര്യത്തിൽ ഒരേ സ്വരത്തിലാണ്​ പ്രതികരിച്ചത്.

രാഹുലി​​െൻറ സ്ഥാനാർഥിത്വ തീരുമാനം വൈകുന്നതിൽ മുസ്​ലിം ലീഗി​െൻറ അതൃപ്തി സ്വാഭവികമാണ്. ലീഗിനു മാത്രമല്ല, കോൺഗ്രസ് പ്രവർത്തകർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹവും പാർട്ടി ഹൈകമാൻഡുമാണ്. വയനാട്ടിൽ മത്സരിക്കില്ലെന്ന് രാഹുൽ ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം വരുമെന്നുതന്നെയാണു പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala Congress -Kerala News'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.