ന്യൂഡൽഹി: കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആർ.എസ്.എസിെൻറ ആവശ്യം മെഡിക്കൽ കോളജ് കോഴക്കേസിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ദേശീയ പ്രചാരവേലയുടെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ വ്യാപകമായി ആയുധപരിശീലനം നടത്തുകയും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുകയും ചെയ്യുന്നതിൽ ആർ.എസ്.എസിെൻറ പങ്ക് ചെറുതല്ല. കേന്ദ്രഭരണത്തിെൻറ ഹുങ്കിൽ നിരവധി അക്രമങ്ങൾ ആർ.എസ്.എസ് സി.പി.എമ്മിനെതിരെ നടത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാറിെൻറ തണലിൽ സി.പി.എമ്മും അക്രമം നടത്തുകയാണ്. രണ്ട് കൂട്ടരും വിചാരിച്ചാൽ അക്രമം ഉടൻ അവസാനിക്കും. രണ്ട് കൂട്ടർക്കും അക്രമം അത്യാവശ്യമാണ്. ഒരു കൂട്ടർക്ക് കോഴവിവാദത്തിെൻറ ജാള്യത മറക്കാനും മേറ്റക്കൂട്ടർക്ക് ഭരണപരാജയം മറക്കാനുമാണ് ഇത്. സി.പി.എം നടത്തിയ അക്രമം ബി.ജെ.പിയെ അവരകെപ്പട്ട നാണക്കേടിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചു. കേരളത്തിൽ രാഷ്ട്രപതി ഭരണം ആവശ്യമില്ല. ആർ.എസ്.എസ് നടത്തുന്ന പ്രചാരണം വിനോദസഞ്ചാരകേന്ദ്രമായ കേരളത്തെ ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയുടെ മെഡിക്കൽ കോഴ ദേശീയതലത്തിൽ 1000 കോടിയോളം വരും. ഇൗ കാര്യം കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ മുന്നിൽ കൊണ്ടുവരും. ആൾക്കൂട്ട കൊലവെറിക്കിരയായവർക്ക് നഷ്ട പരിഹാരം കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.