കോവിഡ്: സര്‍ക്കാര്‍ ജനങ്ങളെ വിധിക്കും രോഗത്തിനും വിട്ടുകൊടുത്തിരിക്കുന്നു -ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ വിധിക്കും രോഗത്തിനും വിട്ടുകൊടുക്കാതെ അവര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി വിദേശത്ത് പോയ സാഹചര്യത്തില്‍ ബദല്‍ സംവിധാനം ഉണ്ടാക്കേണ്ടതായിരുന്നു. ഒരു തരത്തിലുള്ള കോഡിനേഷനും ഇന്ന് സര്‍ക്കാറിനില്ല. മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ വന്നിട്ട് ആഴ്ചകളായി. ജില്ലാ സമ്മേളനത്തിന്റെ തിരക്കുകാരണമായിരിക്കാം വരാന്‍ കഴിയാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'കോവിഡ് മരണ നിരക്ക് കൂടുകയാണ്. മൂന്നാം തരംഗം നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഐ.സി.എം.ആറിന്റെ നിര്‍ദേശങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്നെ കുറേ വിദ്യാര്‍ഥികള്‍ വിളിച്ചു.' ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala against ldf government in covid situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.