സ്വർണക്കടത്ത് ആസൂത്രകക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം -ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് ആസൂത്രകക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധമുണ്ടോ എന്ന് അദ്ദേഹമാണ് പറയേണ്ടതെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയാണ്. ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെടുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടുപിടിക്കപ്പെട്ടപ്പോൾ   മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരെല്ലാം ബന്ധപ്പെടുകയുണ്ടായി? ഇവരെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ ആരെല്ലാമാണ് നടത്തിയത്? നയതന്ത്ര ചാനലുകളെ ദുരുപയോഗപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന  ഇന്‍റലിജന്‍റ്സ് റിപ്പോർട്ട് എതിരായ സംശയിക്കപ്പെടുന്ന ഈ സ്ത്രീക്ക് എങ്ങനെ ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ പ്രധാനപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു? -രമേശ് ചെന്നിത്തല ചോദിച്ചു.

കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിക്കുന്നു. മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാൻ ആവില്ല. ധാർമികമായി മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട് -അദ്ദേഹം ആരോപിച്ചു.

News Summary - ramesh chennithala about trivandrum airport gold smuggling-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.