സെൻസസിനൊപ്പം എൻ.പി.ആർ നടത്തണമെന്ന ഉത്തരവ് ഇതേവരെ റദ്ദാക്കിയിട്ടില്ല -ചെന്നിത്തല

ആലപ്പുഴ: എൻ.പി.ആർ നടപ്പാക്കുകയില്ലെന്ന് പരസ്യമായി പറയുകയും സെൻസസുമായി മുന്നോട്ടു പോകുകയും ചെയ്യുമെന്ന് പറയു മ്പോൾ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻ.പി.ആർ നടപ്പാക്കില്ലെന്ന് പരസ്യമായി പറ ഞ്ഞ് പിൻവാതിലിലൂടെ അത് നടപ്പാക്കാനുള്ള ശ്രമം നടക്കുകയാണ്. സെൻസസിനോടൊപ്പം എൻ.പി.ആർ പുതുക്കലും നടത്തണമെന്ന ഉത് തരവ് ഇതേവരെ സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെൻസസിന് ആരും എതിരല്ല. പക്ഷേ, ജനങ്ങളിൽ ആശങ്കയുണ്ട്. സെൻസസും എൻ.പി.ആറും തമ്മിൽ കൂട്ടിക്കുഴഞ്ഞിരിക്കുകയാണ്. പല കാര്യത്തിലും വ്യക്തതയില്ല. ചോദ്യാവലി ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ഇതുവരെ കേന്ദ്ര സർക്കാറോ സെൻസസ് കമ്മീഷനോ വ്യക്തത വരുത്താത്ത സാഹചര്യത്തിൽ എങ്ങിനെയാണ് സെൻസസുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്? -ചെന്നിത്തല ചോദിച്ചു.

വ്യക്തത വരുത്താതെ സെൻസസ് നടപടികളുമായി മുന്നോട്ടു പോകുന്നത് എൻ.പി.ആറിലേക്കും എൻ.ആർ.സിയിലേക്കും എത്തുമോ എന്ന ജനങ്ങളുടെ ഭയം അസ്ഥാനത്തല്ല. എൻ.ആർ.സിയിലേക്കുള്ള കുറുക്കുവഴിയായിട്ടാണ് എൻ.പി.ആറിനെ എല്ലാവരും കാണുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

എൻ.ആർ.സിയും എൻ.പി.ആറും സംസ്ഥാനത്ത് നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതോടൊപ്പം സെൻസസ് സംസ്ഥാനത്ത് പൂർത്തിയാക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തു വന്നിരിക്കുന്നത്.

Tags:    
News Summary - ramesh chennithala about census-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.