തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് തെറ്റുചെയ്തുവെന്ന് സ്പീക്കർക്ക് ബോധ്യപ്പെട്ടതിനാലാണ് പരാതി എത്തിക്സ് കമ്മിറ്റിക്ക് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒൗദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധനമന്ത്രിയുടെ വാദങ്ങൾ മുഖ്യമന്ത്രി തന്നെ തള്ളികളഞ്ഞതാണ്. മന്ത്രിയിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ ധനമന്ത്രിക്ക് മന്ത്രിസഭയിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചതായി കാണിച്ച് വി.ഡി. സതീശൻ എം.എൽ.എ നൽകിയ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് സ്പീക്കർ പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഐസകിന് മന്ത്രിസഭയിൽ തുടരാനാകുക എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.