രാമനാട്ടുകര സ്വർണക്കടത്ത്​: വസ്​തുതകൾ പുറത്ത്​ വ​ര​ട്ടെയെന്ന്​ സി.പി.ഐ

മലപ്പുറം: രാമനാട്ടുകര അപകടവും തുടർന്നുണ്ടായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വസ്​തുതകൾ പുറത്ത്​ വര​ട്ടെയെന്ന്​ സി.പി.ഐ. മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലാണ്​ പരാമർശം. അപകടം നടന്ന ദിവസം പിടിയിലായ കള്ളക്കടത്തുൾപ്പെടെയുള്ള സംഭവം കുറ്റാരോപിതരുടെയും അറസ്റ്റിലായവരുടെയും ബന്ധങ്ങൾ തേടിയുള്ള വിവാദ നിർമ്മിതിയായി മാത്രം മാറിയിരിക്കുകയാ​ണെന്ന്​ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ രാഷ്ട്രീയമോ അല്ലാത്തതോ ആയ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ പുറത്തുവരേണ്ടതു തന്നെയാണ്. പക്ഷേ ഈ സംഭവത്തിന്‍റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വൻകിട അധോലോക —മാഫിയാ ശക്തികളുടെ വേരറുക്കുവാൻ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ജനയുഗം എഡിറ്റോറിയൽ പറയുന്നു.

ഒരുവർഷം മുമ്പ്​ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്നൊരു സ്വർണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയപ്പോൾ സമാനമായ സ്ഥിതി തന്നെയാണ്​ ഉണ്ടായത്​. തിരുവനന്തപുരം സ്വർണക്കള്ളക്കടത്തിൽ രാഷ്ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്യപ്പെട്ടപ്പോൾ കേസിലെ യഥാർത്ഥ കുറ്റവാളികൾ പുറത്തു തന്നെ നിൽക്കുകയാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ വ്യക്​തമാക്കുന്നു.

Tags:    
News Summary - Ramanattukara gold smuggling: CPI demands release of facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.