‘സൗമ്’ എന്നാണ് അറബിയിൽ നോമ്പിന് പറയുക. പിടിച്ചുനിൽക്കുക എന്നർഥം. ആഹാരപാനീയങ്ങളും ഇന്ദ്രിയസ്ഖലനമോ ഛർദിയോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കലാണ് സാേങ്കതികമായി നോമ്പ്. അനുവദനീമായ ഇൗ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതോടെ നിഷിദ്ധമായ എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം. അത് സോദ്ദേശ്യമായിരിക്കുകയും വേണം. ഒരാൾ റമദാൻ നോമ്പുകാരനാവണമെങ്കിൽ തേലന്നാൾ രാത്രിതന്നെ തീരുമാനമെടുക്കണം. അങ്ങനെ തീരുമാനമെടുക്കാത്തവന് നോമ്പുണ്ടായിരിക്കില്ലെന്ന് മുഹമ്മദ് നബി പ്രസ്താവിച്ചിട്ടുണ്ട്.
വ്രതം മൂന്നു രീതിയിലാണ് അനുഷ്ഠിക്കേണ്ടത്. ആരോഗ്യവാനായി പ്രായപൂർത്തിയായ ഒരാൾ നാട്ടിലുണ്ടെങ്കിൽ റമദാൻ വ്രതം നിർബന്ധമാണ്. എന്നാൽ, രോഗിയോ യാത്രക്കാരനോ ആണെങ്കിൽ നോമ്പ് താൽക്കാലികമായി ഉപേക്ഷിക്കാം. അത്ര ദിവസത്തെ നോമ്പ് പിന്നീട് പൂർത്തിയാക്കിയാൽ മതി. വാർധക്യസഹജമായോ മാറാവ്യാധികൾ പിടിെപേട്ടാ ഒരിക്കലും നോമ്പ് നോൽക്കാൻ കഴിയുമെന്ന് പ്രതീക്ഷയില്ലാത്ത മൂന്നാമതൊരു വിഭാഗത്തിന് നിർബന്ധമായും നോെമ്പടുക്കണമെന്നില്ല. ഒാരോ നോമ്പിനും പകരമായി പാവപ്പെട്ടവന് ഒരു നേരെത്തയെങ്കിലും ആഹാരം നൽകിയാൽ മതിയാകും. കൂടുതൽ നൽകുന്നതും നല്ലതാണ്. ഇതിലേക്ക് ചേർത്തുപറയേണ്ടവരാണ് ഗർഭിണികളും മുലയൂട്ടുന്ന മാതാക്കളും. അവർക്ക് പ്രയാസപ്പെട്ട് റമദാനിൽ നോെമ്പടുക്കണമെന്നില്ല. മറ്റു ദിവസം നോെമ്പടുക്കാൻ മാറ്റിവെക്കുേമ്പാൾ പിന്നെയും വീണ്ടും ഗർഭിണിയാവുകയും മുലയൂേട്ടണ്ട അവസ്ഥയുണ്ടാവുകയുമാണെങ്കിൽ അവരും നോമ്പിനുപകരം അഗതിക്ക് ആഹാരം നൽകിയാൽ മതി. നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമായ മറ്റൊരു വിഭാഗമുണ്ട്. ആർത്തവകാരികളോ പ്രസവിച്ചുകിടക്കുന്ന സ്ത്രീകളോ ആണത്. അവർക്ക് നമസ്കാരം നിർബന്ധമില്ലെങ്കിലും നോമ്പ് മറ്റു ദിവസങ്ങളിൽ എണ്ണം പൂർത്തിയാക്കണം.
നോമ്പുകാലത്ത് മറ്റുള്ളവർക്ക് ശല്യമുണ്ടാകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ വാക്കുകൾ പറയുകയോ ശബ്ദകോലാഹലങ്ങൾ സൃഷ്ടിക്കുകയോ പാടുള്ളതല്ല. ആരെങ്കിലും ഇങ്ങോട്ട് പ്രകോപനമുണ്ടാക്കുകയാണെങ്കിൽ തന്നെ നോമ്പുകാരനാണെന്നുപറഞ്ഞ് പ്രകോപനത്തിനിരയാകാതെ മാറിനിൽക്കേണ്ടതാണ്. നോമ്പിനെ സംബന്ധിച്ച് പറഞ്ഞപ്പോൾ തന്നെ അല്ലാഹു പ്രാർഥനയെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. നോമ്പ് ഒരു സ്വകാര്യ ആരാധനയാണ്. ഒരാൾക്കും നോമ്പ് കാണാൻ സാധിക്കില്ല. നമസ്കാരവും ഹജ്ജുമെല്ലാം മറ്റുള്ളവർക്ക് കാണാം. അതുകൊണ്ടാണ് നോമ്പിെൻറ കാര്യം അല്ലാഹു പ്രത്യേകം പറഞ്ഞത്. നോമ്പിനെപ്പറ്റി പറഞ്ഞയുടൻ അല്ലാഹു പറഞ്ഞു ‘എെൻറ അടിമകൾ എന്നെപ്പറ്റി ചോദിച്ചാൽ ഞാനവെൻറ സമീപസ്ഥനാണെന്നും എന്നോട് പ്രാർഥിച്ചാൽ ആ പ്രാർഥന ഞാൻ കേൾക്കുമെന്നും നബിയെ നിങ്ങൾ പറഞ്ഞുകൊടുക്കണം’ (ഖുർആൻ 2:186). അല്ലാഹുവിനോടുള്ള പ്രാർഥന എത്ര പതുക്കെയാണെങ്കിലും അവൻ കേൾക്കുമെന്ന് മനസ്സിലാക്കിത്തരുവാനാണിത് പറയുന്നത്.
അതുകൊണ്ട് ശബ്ദകോലാഹലങ്ങളുണ്ടാക്കി മറ്റുള്ളവർക്ക് നാം ശല്യമുണ്ടാക്കരുത്. മൈക്ക് വെച്ച് ഖുർആൻ ഒാതിയും പ്രാർഥനയും ദിക്റും ഉറക്കെ ചൊല്ലിയും ശല്യംചെയ്യരുത്. ഖുർആനിലെ 17:110 സൂക്തം മുസ്ലിംകൾ പ്രത്യേകം ഒാർക്കേണ്ടതാണ്. ‘നബിയെ പറയുക, നിങ്ങൾ അല്ലാഹുവേ എന്നോ റഹ്മാനേ എന്നോ വിളിച്ചുകൊള്ളുക. എല്ലാ നല്ല നാമങ്ങളും അവനുള്ളതുതന്നെയാണ്. എന്നാൽ, പ്രാർഥന ഉച്ചത്തിലാക്കരുത്. അതു വളരെ പതുക്കെയുമാക്കരുത്. അതിനിടയിലുള്ള മാർഗം നീ സ്വീകരിച്ചുകൊള്ളുക’. അപ്പോൾ ആരാധനലായങ്ങളിലുള്ളവരെ മാത്രം കേൾപ്പിക്കുക. പുറത്തേക്ക് ശല്യമുണ്ടാക്കരുത് എന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഖുർആൻ ഒാതി ശബ്ദമുണ്ടാക്കുന്നത് മറ്റുള്ളവർ ഖുർആനെ ശപിക്കാനിടയാക്കുമെന്നും നമ്മൾ മനസ്സിലാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.