കൊച്ചി: പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൊച്ചിയിലെത്തി. ഉച്ചക്ക് 12.50 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനൊപ്പം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്ടറിൽ നിരീക്ഷിക്കും.
ഇടുക്കി ഡാം, ചെറുതോണി പരിസരങ്ങൾ, അടിമാലി, മണ്ണിടിച്ചിലുണ്ടായ മറ്റിടങ്ങൾ, ആലുവ, പറവൂർ താലൂക്കുകൾ എന്നിവിടങ്ങളിലെ പ്രളയക്കെടുതി വിലയിരുത്തും. നാലുമണി വരെ ദുരിതാശ്വാസ ക്യാമ്പീകൾ സന്ദർശിക്കും.
തുടർന്ന്, വൈകീട്ട് 4.30ന് എറണാകുളം െഗസ്റ്റ്ഹൗസിൽ നടക്കുന്ന അവലോകനയോഗത്തിൽ പെങ്കടുത്തശേഷം ഡൽഹിക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.