നെടുങ്കണ്ടം കസ്​റ്റഡി മരണം: സ്​പെഷ്യൽ ബ്രാഞ്ച്​ റിപ്പോർട്ട്​ അവഗണിച്ചതായി ആരോപണം

നെടുങ്കണ്ടം: നെടുങ്കണ്ടത്ത്​ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച രാജ്​കുമാർ ആരോഗ്യനില സംബന്ധിച്ച​ സ്​പെഷ്യൽ ബ്ര ാഞ്ച്​ റിപ്പോർട്ട്​ എസ്​.പി അവഗണിച്ചെന്ന്​ ആരോപണം. രാജ്​കുമാർ അവശനിലയായിരുന്നു​വെന്ന്​ ചൂണ്ടിക്കാട്ടി ജൂ ൺ 13നും 14നുമാണ്​ സ്​പെഷ്യൽ ബ്രാഞ്ച്​ റിപ്പോർട്ട്​ നൽകിയത്​.

എന്നാൽ, ഈ റിപ്പോർട്ട്​ അവഗണിച്ച്​ രണ്ട്​ ദിവസ ം കൂടി രാജ്​കുമാറിനെ പൊലീസ്​ കസ്​റ്റഡിയിൽ വെച്ചു. ജൂൺ 16നാണ്​ ഇയാളെ കോടതിയിൽ ഹാജരാക്കിയത്​. അപ്പോഴേക്കും രാജ്​കുമാറിൻെറ ആരോഗ്യനില കൂടുതൽ വഷളായിരുന്നു. രാജ്​കുമാറിനെ നാല്​ ദിവസം അനധികൃതമായി കസ്​റ്റഡിയിൽ സൂക്ഷിച്ച വിവരം കട്ടപ്പന ഡി വൈ.എസ്​.പി, ഇടുക്കി സ്​പെഷ്യൽ ബ്രാഞ്ച്​ ഡി വൈ.എസ്​.പി, ഇടുക്കി ജില്ലാ പൊലീസ്​ മേധാവി എന്നിവർ അറിഞ്ഞിരുന്നതായാണ്​ ഇതോടെ വ്യക്​തമാവുന്നത്​​.

അതേസമയം, രാജ്​കുമാറിൻെറ മരണത്തിൽ പീരുമേട്​ സബ്​ജയിൽ അധികൃതർക്ക്​ പങ്കുണ്ടെന്ന ആരോപണങ്ങളും പുറത്ത്​ വരുന്നുണ്ട്​. അവശനിലയിലായ രാജ്​കുമാറി​ന്​ തുടർ ചികിൽസ നൽകാൻ ജയിൽ അധികൃതർ തയാറായിട്ടില്ലെന്നാണ്​ ആരോപണം.

Tags:    
News Summary - Rajkumar murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.