​ഐ.എഫ്.എസ് ഓഫീസറെ തല്ലിയ ബി.ജെ.പി നേതാവ് ജയിലിൽ

ന്യൂഡൽഹി: ഐ.എഫ്.എസ് ഓഫീസറെ തല്ലിയ സംഭവത്തിൽ ബി.ജെ.പി നേതാവ് ഭവാനി സിങ് രജാവത്ത് ജയിലിൽ. ഓഫീസറായ രവി മീണയെ തല്ലിയ സംഭവത്തിലാണ് രണ്ട് തവണ എം.എൽ.എയായ ഭവാനി സിങ് രജാവത്ത് അറസ്റ്റിലായത്. ജില്ലാ ഫോറസ്റ്റ് ഓഫീസർ കൂടിയായിരുന്നു രവി മീണ.

വ്യാഴാഴ്ച ബി.ജെ.പി നേതാവും മുൻ പാർലമെന്ററി സെക്രട്ടറിയും കോട്ട ജില്ലയിലെ ക്ഷേത്രത്തിന് സമീപത്ത് കൂടിയുള്ള റോഡ് നിർമ്മാണം നിർത്തിയതിനെതിരെ പ്രതിഷേധിക്കാനെത്തിയിരുന്നു. പ്രതിഷേധത്തിനൊടുവിൽ വനംവകുപ്പ് ഓഫീസിലേക്ക് കയറിച്ചെന്ന് ബി.ജെ.പി നേതാവ് ഓഫീസറെ മർദിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി ജയിലിലേക്കും അയച്ചു.

അറസ്റ്റ് ചെയ്യപ്പെണ്ടെങ്കിലും ഇപ്പോൾ സമാധാനമുണ്ടെന്ന് ഭവാനി സിങ് പ്രതികരിച്ചു. ഞാൻ കസ്റ്റഡിയിലാണ് എന്നാൽ നിരന്തരമായി ആക്സിഡന്റ് നടക്കുന്ന റോഡ് ഇനി മെച്ചപ്പെടും. ആയിരക്കണക്കിന് വിശ്വാസികൾക്ക് ഇനി സമാധാനത്തോടെ ക്ഷേത്രത്തിലേക്ക് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Rajasthan BJP leader Bhawani Singh Rajawat jailed for slapping civil servant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.