കൊല്ലം: ഒാച്ചിറ വലിയകുളങ്ങര ദേശീയപാതക്കരികിലെ വീട്ടിലേക്ക് എത്തുന്നവരോടെ ല്ലാം ആ രാജസ്ഥാനി വീട്ടമ്മ ചോദിക്കുന്നു; ‘മേരി ബച്ചി കബായഗീ ?’ (എെൻറ മകൾ എപ്പോൾ വരു ം?). വീട്ടുമുറ്റം നിറഞ്ഞിരിക്കുന്ന പ്ലാസ്റ്റർ ഒാഫ് പാരിസിൽ തീർത്ത് ചായംപൂശി മനോഹ രമാക്കിയ നിരവധി രൂപങ്ങൾക്ക് നടുവിലിരുന്ന് നിറം നഷ്ടപ്പെട്ട ജീവിതമോർത്ത് ത േങ്ങുകയാണ് ഇൗ രാജസ്ഥാനി കുടുംബം. ഇവരുടെ 15കാരിയായ മകളെ അഞ്ചുദിവസം മുമ്പാണ് കാറില െത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
കാണാതായ കുട്ടിയെ സംബന്ധിച്ച് ഇപ്പോഴും ഒരുവിവ രവും കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. നിരന്തരം വരുന്ന രാഷ്ട്രീയനേതാക്കളോടും പൊതുപ്രവർത്തകരോടും ഇൗ അമ്മ തെൻറ ചോദ്യം തുടർന്നുകൊണ്ടേയിരിക്കുന്നു; എെൻറ മകൾ എപ്പോൾ വരും. രണ്ട് കണ്ണിലും കണ്ണുനീർ ചാലിെട്ടാഴുകിയ പാടുകൾ മുഖത്തുണ്ട്. ഇനി കരയാൻ കണ്ണുനീർ ബാക്കിയില്ല ആ അമ്മക്ക്. വിവരങ്ങൾ ചോദിക്കാനെത്തുന്നവർക്ക് മുന്നിൽ വിങ്ങിപ്പൊട്ടുകയാണ് കുട്ടിയുടെ പിതാവ്. മൊബൈൽ ഒാരോതവണ ബെല്ലടിക്കുേമ്പാഴും പ്രതീക്ഷയോടെയാണ് ഇദ്ദേഹം ഫോണെടുക്കുന്നത്.
വിഗ്രഹങ്ങൾ ഉണ്ടാക്കി വിറ്റ് ഉപജീവനം നടത്തുന്ന രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ ഏഴ് മക്കളിൽ മൂത്ത കുട്ടിയെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിനുശേഷം ഇൗ വീട്ടിൽ അടുപ്പ് പുകഞ്ഞിട്ടില്ല. പച്ചവെള്ളം മാത്രമാണ് ഇവരുടെ ജീവൻ നിലനിർത്തുന്നത്. അഞ്ച് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അടങ്ങിയതാണ് കുടുംബം.
കുട്ടികളെല്ലാം ഒട്ടിയ വയറുമായി വീടിെൻറ മൂലയിൽ ചുരുണ്ടുകൂടി കിടക്കുകയാണ്. ഇളയകുട്ടി രണ്ടര വയസ്സുകാരൻ ‘മേ ബഹൻ കാ ഹേ’ എന്നുപറഞ്ഞ് ഇടക്കിടെ ചേച്ചിയെ തിരക്കുേമ്പാൾ അമ്മയും അച്ഛനും വിതുമ്പുകയാണ്. ഒക്കത്തിരുത്തി വീടിന് ചുറ്റും െകാണ്ടുനടക്കാനും ഉൗഞ്ഞാലാട്ടാനുമെല്ലാം ചേച്ചിയില്ലാത്തതിെൻറ ദുഃഖത്തിലാണ് അവൻ.
രാജസ്ഥാനിലെ പാലി ജില്ലക്കാരായ ഇവർ കൊടിയ ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെടാൻ 15 വർഷം മുമ്പാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30ഒാടുകൂടി ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഗുണ്ടാസംഘം വീട്ടിലെത്തിയത്. നാലംഗസംഘം പെൺകുട്ടിയെ കടന്നുപിടിച്ച് വീടിന് വെളിയിലേക്കിട്ടു.
തടയാനെത്തിയ അച്ഛെൻറ കൈയിൽ കടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പ്രാണരക്ഷാർഥം ഉച്ചത്തിൽ നിലവിളിച്ച 15കാരിയെ വലിച്ചിഴച്ച് കാറിൽ കയറ്റി കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ്, രാത്രിതന്നെ നാട്ടുകാർ ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പിറ്റേദിവസം ഉച്ചക്കുശേഷം മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് പൊലീസ് അന്വേഷണത്തിന് മുതിർന്നത്.
പെൺകുട്ടിയുമായി യുവാവ് രാജസ്ഥാനിലേക്ക് കടന്നതായി പൊലീസ്
ഓച്ചിറ: ഓച്ചിറയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയും ഓച്ചിറ മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷനും രാജസ്ഥാനിലേക്ക് പോയതായി െപാലീസ്. ഇവരെ പിന്തുടർന്ന് അന്വേഷണസംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടു. മുഹമ്മദ് റോഷെൻറ ബന്ധുവിനെ ബംഗളൂരുവിൽനിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.