രാജധാനി കൂട്ടക്കൊലക്കേസ്: മൂന്ന്​ പ്രതികൾക്കും ഇരട്ട ജീവപര്യന്തം; 17വർഷം കഠിനതടവും​

മു​ട്ടം (തൊ​ടു​പു​ഴ)​: അ​ടി​മാ​ലി രാ​ജ​ധാ​നി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ​ക്കും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 17വ​ർ​ഷം ക​ഠി​ന​ത​ട​വും ശി​ക്ഷ. 27,500 രൂ​പ​വീ​തം പി​ഴ​യൊ​ടു​ക്കാ​നും തൊ​ടു​പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്​​ജി ഉ​ത്ത​ര​വി​ട്ടു. രാ​ജ​ധാ​നി ടൂ​റി​സ്​​റ്റ്​ ഹോം ​ന​ട​ത്തി​പ്പു​കാ​ര​ൻ അ​ടി​മാ​ലി പാ​റേ​ക്കാ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് (69), ഭാ​ര്യ ഐ​ഷ (63), ഐ​ഷ​യു​ടെ മാ​താ​വ് നാ​ച്ചി (80) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് വി​ധി. 

ക​ർ​ണാ​ട​ക തു​മ​കൂ​രു ബു​ക്കാ​പ്പ​ട്ട​ണം സ്വ​ദേ​ശി രാ​ഘ​വേ​ന്ദ്ര (23), സി​റ ഹ​നു​മ​ന്ത​പു​രം സ്വ​ദേ​ശി മ​ധു (രാ​ഗേ​ഷ് ഗൗ​ഡ-26), മ​ധു​വി​​​െൻറ സ​ഹോ​ദ​ര​ൻ സി​റ സ്വ​ദേ​ശി മ​ഞ്ജു​നാ​ഥ് (21) എ​ന്നി​വ​രാ​ണ്​ കേ​സി​ലെ പ്ര​തി​ക​ൾ. കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, അ​തി​ക്ര​മി​ച്ചു​ക​ട​ക്ക​ൽ, സം​ഘം ചേ​ര​ൽ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​വ​ർ ചെ​യ്ത​താ​യി തൊ​ടു​പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ശ​നി​യാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 302 (കൊ​ല​പാ​ത​കം) പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും 10,000 രൂ​പ​വീ​തം പി​ഴ​യും, പി​ഴ​യൊ​ടു​ക്കാ​ത്ത​പ​ക്ഷം ആ​റു​മാ​സം ത​ട​വും മൂ​വ​രും അ​നു​ഭ​വി​ക്ക​ണം. 449 (അ​തി​ക്ര​മി​ച്ചു​ക​ട​ക്ക​ൽ) വ​കു​പ്പ്​ പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും 10,000 രൂ​പ​വീ​തം പി​ഴ​യും, പി​ഴ​യൊ​ടു​ക്കാ​ത്ത​പ​ക്ഷം ആ​റു​മാ​സം ത​ട​വും അ​നു​ഭ​വി​ക്ക​ണ​മെ​ന്നു​മാ​ണ്​ വി​ധി. 

392 വ​കു​പ്പ്​ (ക​വ​ർ​ച്ച) പ്ര​കാ​രം പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും 5,000 രൂ​പ​വീ​തം പി​ഴ​യും, പി​ഴ യൊ​ടു​ക്കാ​ത്ത​പ​ക്ഷം മൂ​ന്നു​മാ​സം കൂ​ടി ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്ക​ണം. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന്​ ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും 2,500 രൂ​പ​വീ​തം പി​ഴ​യും, പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ 45 ദി​വ​സം ക​ഠി​ന​ത​ട​വും മൂ​വ​രും  അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 392, 201 വ​കു​പ്പു​ക​ള​നു​സ​രി​ച്ച്​ പ​ത്തും ഏ​ഴും വ​ർ​ഷം വീ​ത​മു​ള്ള ക​ഠി​ന​ത​ട​വ് ആ​കെ പ​ത്തു​വ​ർ​ഷം അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് ശേ​ഷ​മാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വ് ആ​രം​ഭി​ക്കു​ക​യെ​ന്ന്​ കോ​ട​തി പ്ര​ത്യേ​കം പ​റ​ഞ്ഞു. പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.
2015 ഫെ​ബ്രു​വ​രി 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ജ​ധാ​നി ടൂ​റി​സ്​​റ്റ്​ ഹോം ​ഉ​ട​മ കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഭാ​ര്യ ഐ​ഷ, ഐ​ഷ​യു​ടെ മാ​താ​വ്​ നാ​ച്ചി എ​ന്നി​വ​രെ ക​ര്‍ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ രാ​ഘ​വേ​ന്ദ്ര, മ​ധു, മ​ഞ്ജു​നാ​ഥ്​ എ​ന്നി​വ​ർ സം​ഘം ചേ​ർന്നാണ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

മൂ​വ​രെ​യും ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പ്ര​തി​ക​ള്‍ മു​ങ്ങി. അ​ടി​മാ​ലി സി.​ഐ സ​ജി മ​ര്‍ക്കോ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ അ​ഴി​ക്കു​ള്ളി​ലാ​യ​ത്. ദൃ​ക്‌​സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ല്‍ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ പി​ന്‍ബ​ല​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ് വാ​ദി​ച്ച​ത്. 54 സാ​ക്ഷി​ക​ളി​ൽ ര​ണ്ടു​പേ​ർ കൂ​റു​മാ​റി.

Tags:    
News Summary - Rajadhani Murder case verdict-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.