രാജധാനി കൂട്ടക്കൊലക്കേസ്: മൂന്ന്​ പ്രതികളും കുറ്റക്കാർ; ശിക്ഷ പിന്നീട്

മു​ട്ടം (തൊ​ടു​പു​ഴ): അ​ടി​മാ​ലി രാ​ജ​ധാ​നി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ മൂ​ന്നും കു​റ്റ​ക്കാ​രെ​ന്ന്​ തൊ​ടു​പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി. രാ​ജ​ധാ​നി ടൂ​റി​സ്​​റ്റ്​ ഹോം ​ന​ട​ത്തി​പ്പു​കാ​ര​ൻ അ​ടി​മാ​ലി പാ​റേ​ക്കാ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് (69), ഭാ​ര്യ ഐ​ഷ (63), ഐ​ഷ​യു​ടെ മാ​താ​വ് നാ​ച്ചി (80) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

2015 ഫെ​ബ്രു​വ​രി 13ന് ​രാ​ത്രി​യാ​ണ് കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഭാ​ര്യ ഐ​ഷ, ഐ​ഷ​യു​ടെ മാ​താ​വ്​ നാ​ച്ചി എ​ന്നി​വ​രെ ക​ര്‍ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ രാ​ഘ​വേ​ന്ദ്ര, മ​ധു, മ​ഞ്ജു എ​ന്നി​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​വ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പ്ര​തി​ക​ള്‍ മു​ങ്ങി. 

കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, അ​തി​ക്ര​മി​ച്ച്​ ക​ട​ക്ക​ൽ, സം​ഘം ചേ​ര​ൽ എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ശ​യാ​തീ​ത​മാ​യി തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല. പ്ര​തി​ക​ൾ കു​റ്റം ചെ​യ്ത​താ​യി കോ​ട​തി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷാ​വി​ധി​യി​ൽ വാ​ദ​ത്തി​ന്​ പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​സ​രം ന​ൽ​കും. തു​ട​ർ​ന്ന്​ അ​ന്നു​ത​ന്നെ​യോ മ​റ്റൊ​രു ദി​വ​സ​മോ ശി​ക്ഷ വി​ധി​ക്കും.

Tags:    
News Summary - Rajadhani Murder Case Court was Accused three people -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.