representational image
Posted On
date_range Updated On
date_range തീവ്രന്യൂനമർദം ദുർബലമായി; ബുധനാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദം വടക്കൻ അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദമായി ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
വിദർഭക്ക് മുകളിൽ മറ്റൊരു ന്യൂനമർദവും ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ചൊവ്വാഴ്ച മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.