മഴഭീതി കുറയുന്നു; ഇന്ന്​ ഓറഞ്ച്​ അലർട്ട്​ മൂന്ന്​ ജില്ലകളിൽ മാത്രം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്ച പ്രഖ്യാപിച്ച എട്ട്​ ജില്ലകളിലെ ഓറഞ്ച്​ അലർട്ട്​ ഒഴിവാക്കി. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മാത്രമാണ്​ ഓറഞ്ച്​ അലർട്ട്​.

എട്ട്​ ജില്ലകളിൽ ഇന്ന്​ യെല്ലോ അലർട്ടുണ്ട്​. കാസർകോട്​, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലർട്ടാണ്​. ബാക്കി ജില്ലകളിലാണ്​ യെല്ലോ അലർട്ട്​.

വ്യാഴാഴ്ച ഒരു ജില്ലയിലും ഓറഞ്ച്​ അലർട്ട്​ ഇല്ല. നേരത്തെ 11 ജില്ലകളിലായിരുന്നു ബുധനാഴ്ച ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നത്​.

Tags:    
News Summary - Rainfall decreases; Today the Orange Alert is only in three districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.