മഴ; കൂടുതൽ ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അല‌ർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. 20ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.

21ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്. സംസ്ഥാനത്ത് നിലവിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ 63 കുടുംബങ്ങളുണ്ട്. ആവശ്യമെങ്കിൽ 3071 കെട്ടിടങ്ങളിൽ 4,23,080 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ജില്ലയിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്.

ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു

ബിപോർജോയ് ചുഴലിക്കാറ്റ് കിഴക്കൻ രാജസ്ഥാനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി കുറഞ്ഞുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്തിലെ രാജസ്ഥാൻ മേഖലയിലും കനത്ത നാശമുണ്ടാക്കിയതിന് പിന്നാലെയാണ് കാറ്റിന്‍റെ ശക്തി കുറഞ്ഞത്. കാറ്റിലും കനത്ത മഴയിലും 17 പേർ മരിച്ചതായാണ് കണക്ക്. 

Tags:    
News Summary - Rain alert in several kerala districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.