മഴ: നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് അനുഭവപ്പെട്ടത് കനത്ത മഴ. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലവിലുണ്ട്. ചൊവ്വാഴ്ചയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ടുള്ളത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുകയാണ്.

വടക്കൻ കേരളത്തിനും വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴക്ക് കാരണമാകുന്നത്. ഇത് തെക്കുകിഴക്കൻ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഡിസംബർ 13ഓടെ ഇത് ന്യൂനമർദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

Tags:    
News Summary - rain alert in 11 kerala districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.