Posted On
date_range Updated On
date_range റെയിൽവേ ലോക്കോപൈലറ്റ് സമരം നിർത്തിവെച്ചു
പാലക്കാട്: റെയിൽവേ ലോക്കോപൈലറ്റുമാർ നടത്തിവന്ന സമരം താൽക്കാലികമായി നിർത്തിവെച്ചതായി സംഘടന നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം എം.പിമാരുടെ സംഘം റെയിൽവേ മന്ത്രിയെ കണ്ട് നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതിനാലാണിതെന്ന് അവർ അറിയിച്ചു.
ശിക്ഷ നടപടികൾ ഒഴിവാക്കാൻ ആവശ്യമായ ആശയ വിനിമയം നടത്തുമെന്ന് മന്ത്രി അറിയിച്ചതായും അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.