വ്യാജ അഭിഭാഷകയുടെ വീട്ടിൽ പരിശോധന; രേഖകൾ പിടിച്ചെടുത്തു

ആലപ്പുഴ: വ്യാജ അഭിഭാഷകയ​ുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്​​ രേഖകൾ പിടിച്ചെടുത്തു. നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യറുടെ ​വീട്ടിൽ നോർത്ത്​ സി.ഐ കെ.പി. വിനോദ്​കുമാറി​െൻറ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​.

നിയമപഠനവുമായി ബന്ധപ്പെട്ടതും ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ചതുമായ വിവിധസർട്ടിഫിക്കറ്റുകളുടെ പകർപ്പുകളാണ്​ പിടിച്ചെടുത്തത്​.

അതേസമയം ഒളിവിൽപോയ സെസിസേവ്യറെ കണ്ടെത്തുന്നതിന്​ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്​ പറഞ്ഞു.

ബാർ അസോസിയേഷൻ ഭാരവാഹികളോട്​ ​സെസി സേവ്യർ അംഗത്വം നേടിയതി​െൻറയും തെരഞ്ഞെടുപ്പിൽ മത്സരിച്ച്​ വിജയിച്ചതടക്കമുള്ള കാര്യങ്ങളുടെ മിനിറ്റ്​സ്​ അടക്കമുള്ള രേഖകൾ തിങ്കളാഴ്​ച ഹാജരാക്കാൻ പൊലീസ്​ നിർദേശിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.