രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​.പി ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തും. എ.​ഐ​.സി​.സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം.​പി​യു​ടെ അമ്മ കെ.സി. ജാനകിയമ്മ ബുധനാഴ്​ച പുലർ​െച്ച മരിച്ചിരുന്നു​. ഇതേ തുടർന്ന്​ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിക്കാനാണ്​ രാഹുൽ കണ്ണൂരിലെത്തുന്നത്​. പ​യ്യ​ന്നൂ​ർ ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യെ​ന്ന​താ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യം.

രാവിലെ 10ന്​ പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്തും. ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി അ​ൽപനേരം വി​ശ്ര​മി​ച്ച​ശേ​ഷം കാർ മാർഗം കെ.സി. വേണുഗോപാലി​ൻെറ പയ്യന്നൂർ കണ്ടോന്താറിലെ വീട്ടിലെത്തും. ഉച്ച​ ഒരു മണിക്ക്​ തിരിച്ചുപോകുമെന്നാണ്​ വിവരം.

Tags:    
News Summary - Rahul Gandhi will visit kannur today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.