നന്ദി പറയാൻ രാഹുൽ നാളെ എത്തും

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്ക് റെക്കോർഡ് വിജയം സമ്മാനിച്ചതിന് നന്ദി പറയാൻ രാഹുൽ ഗാന്ധി വെള്ളിയാഴ ്ച കേരളത്തിലെത്തും. മൂന്ന് ദിവസങ്ങളിലായി 12 സ്ഥലങ്ങളിലെ റോഡ് ഷോയിൽ രാഹുൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

നാളെ ഏഴിന് ഉച്ചയ്ക്ക് 1.30 ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് ന േതാക്കൾ സ്വീകരിക്കും. തുടർന്ന് 3 ന് കാളികാവ്, 4.30 ന് നിലമ്പൂർ, 5.30 എടവണ്ണ, 6.30 ന് അരിക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം റോഡ് മാർഗ്ഗം കൽപ്പറ്റയിലേക്ക് തിരിക്കും. താമസം കൽപ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലായിരിക്കും. വിമാനത്താവളം മുതൽ കാറിലായിരിക്കും യാത്ര.

മലപ്പുറം ജില്ലയിലെ റോഡ് ഷോകൾക്ക് ശേഷം കോഴിക്കോട് ജില്ലയിലും വയനാട്ടിലും രാഹുലെത്തും. ശനിയാഴ്​ച രാവിലെ 10 ന് വയനാട് കളക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെൻ്റർ സന്ദർശനം നടത്തും.
11 മണിക്ക്​ കൽപ്പറ്റ ടൗൺ, 11.30-ന്​ കമ്പളക്കാട്, 12.30ന്​ പനമരം, 2.00ന്​ മാനന്തവാടി, 3.00ന്​ പുൽപ്പള്ളി, 4.00ന്​ സുൽത്താൻ ബത്തേരി എന്നിവടങ്ങളിൽ റാലി നടത്തും. ശനിയാഴ്​ച കൽപ്പറ്റ റസ്റ്റ് ഹൗസിലാണ് രാഹുൽ താമസിക്കുക.

ഞയറാഴ്​ച രാവിലെ 10.00ന്​ ഈങ്ങാപ്പുഴയിലും 11.30ന്​ മുക്കത്തും സന്ദർശനം നടത്തുന്ന രാഹുൽ തുടർന്ന് കരിപ്പൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ മടങ്ങും. രാഹുൽ ഗാന്ധിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ.പി.സി.സി പ്രസിഡൻ്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ മുല്ലപ്പള്ളി രാമചന്ദ്രനും ജനറൽ കൺവീനർ സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.


സ്വന്തം മണ്ഡലമായ അമേത്തിയിൽ തോറ്റപ്പോൾ നാല് ലക്ഷത്തിലധികം വോട്ട് നൽകിയാണ് വയനാട് ലോക്സഭ മണ്ഡലം രാഹുലിനെ വിജയിപ്പിച്ചത്.

Tags:    
News Summary - Rahul Gandhi to visit Kerala-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.