കൊച്ചി: രാഹുൽ ഗാന്ധിയുടെ പ്രസംഗം വേദിയിൽ കേൾക്കാൻ ബുദ്ധിമുട്ടുണ്ടായത് പരിഭാഷകനായെത്തിയ വി.ഡി. സതീശനെ കുഴപ്പിച്ചു. പലയിടങ്ങളിൽ മൈക്ക് മാറ്റി വെച്ച് പരീക്ഷിച്ചിട്ടും രാഹുലിെൻറ പ്രസംഗം കൃത്യമായി കേൾക്കാനാവാതെ വലഞ്ഞ സതീശനെ അവസാനം രാഹുൽ ഒപ്പം ചേർത്ത് നിർത്തിയാണ് പ്രശ്നം പരിഹരിച്ചത്. ആദ്യം രാഹുൽ ഗാന്ധിയുടെ പ്രസംഗപീഠത്തിനടുത്താണ് പരിഭാഷകൻ നിന്നത്.
എന്നാൽ, ഇടക്കിടെ ആശയക്കുഴപ്പമുണ്ടായതോടെ മൈക്ക് പലയിടത്തേക്കും മാറ്റി നോക്കുകയായിരുന്നു. എന്നിട്ടും പരിഹാരമുണ്ടായില്ല. പിന്നീട് ശശി തരൂർ എം.പി ഇടപെട്ട് വേദിയുടെ മറ്റേ അറ്റത്തെ മൈക്കിന് മുന്നിലേക്ക് സതീശനെ ക്ഷണിച്ചു. അവിടെ നിന്നിട്ടും പ്രശ്നം തുടർന്നു. വീണ്ടും ആദ്യം നിന്നിടത്തേക്ക് മടങ്ങി. പ്രശ്നം പരിഹരിക്കപ്പെടാതായതോടെ കേൾക്കാൻ പറ്റുന്നില്ലെന്ന കാര്യം സതീശൻ രാഹുലിനോട് പറഞ്ഞു.
തുടർന്ന് താൻ നിൽക്കുന്നിടത്തേക്ക് വിളിച്ചുനിർത്തി പരിഭാഷക്ക് അവസരം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. പ്രസംഗം അവസാനിച്ചപ്പോൾ സതീശൻ നേരിട്ട പ്രശ്നം രാഹുൽ ഗാന്ധി തന്നെ സദസ്സിനെ ബോധ്യപ്പെടുത്തി സമാധാനിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.