കല്‍പറ്റ: ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി രാഹുൽ ഗാന്ധി എം.പി അനുവദിക്കുന്ന 75 ടി.വികൾ വെള്ളിയാഴ്ച ജില്ല ഭരണകൂടത്തിന് കൈമാറും. രാഹുലിെൻറ ജന്മദിനത്തിെൻറ ഭാഗമായാണ് ടി.വികൾ നൽകുന്നത്.
കോളനികളിലെ കമ്യൂണിറ്റി ഹാള്‍, പഠനമുറി, അംഗൻവാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനാണ് ടി.വികൾ നൽകുന്നത്. ജില്ല ഭരണകൂടം നല്‍കിയ ലിസ്റ്റുകള്പ്രകാരമാണ് എത്തിക്കുന്നത്. പഠനം മുടങ്ങിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രാഹുൽ ഗാന്ധി ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ടി.വികൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.