െകാച്ചി: എന്നും ജനങ്ങൾക്കൊപ്പം കഴിയാൻ ആഗ്രഹിച്ച പ്രിയ േനതാവ് എം.െഎ. ഷാനവാസിനൊപ്പമുള്ള അനുഭവങ്ങൾ കുടുംബാംഗങ്ങളുമായി പങ്കുവെച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അകാലത്തിൽ വിടപറഞ്ഞ സഹപ്രവർത്തകെൻറ കുടുംബാംഗങ്ങളെ നേരിൽ ആശ്വസിപ്പിക്കാൻ എത്തിയ രാഹുൽ, മികച്ച പാർലമെേൻററിയൻ ആയിരുന്ന ഷാനവാസ് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഉള്ള നേതാവായിരുന്നു എന്നും അഭിപ്രായപ്പെട്ടു. പ്രളയകാലത്ത് ഷാനവാസ് വയനാട്ടിലെ ജനങ്ങൾക്കിടയിൽനിന്ന് നടത്തിയ പ്രവർത്തനങ്ങളും രാഹുൽ അനുസ്മരിച്ചു.
കോൺഗ്രസ് നേതൃസംഗമത്തിൽ പെങ്കടുക്കാൻ കൊച്ചിയിലെത്തിയ രാഹുൽ നെടുമ്പാശ്ശേരിയിൽനിന്ന് നേരെ ഷാനവാസിെൻറ നോർത്ത് റെയിൽവേ സ്േറ്റഷന് സമീപത്തെ വീട്ടിലേക്കാണ് എത്തിയത്. ഷാനവാസിെൻറ ഭാര്യ ജുബൈരിയത്ത് ബീഗം, മക്കളായ അമീന ഷാനവാസ്, ഹസീബ് ഷാനവാസ്, മരുമകനും കെ.എം.ആർ.എൽ എം.ഡിയുമായ മുഹമ്മദ് ഹനീഷ്, മകൾ െഎഷ ഹനീഷ്, ഹസീബിെൻറ ഭാര്യ ടെസ്ന എന്നിവർ ചേർന്ന് കോൺഗ്രസ് അധ്യക്ഷനെ സ്വീകരിച്ചു. മുതിർന്ന നേതാക്കളായ എ.കെ. ആൻറണി, മുകൾ വാസ്നിക്, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, ശശി തരൂർ, പ്രഫ. കെ.വി. തോമസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വൈകീട്ട് മൂന്ന് മണിയോടെ വീട്ടിലെത്തിയ രാഹുൽ കുടുംബാംഗങ്ങൾക്കൊപ്പം 15 മിനിറ്റ് ചെലവഴിച്ചാണ് മടങ്ങിയത്. രാഹുലിനെ കാണാനും അഭിവാദ്യം അർപ്പിക്കാനും വലിയ ജനക്കൂട്ടം വീടിന് സമീപം തടിച്ചുകൂടിയിരുന്നു. രാജ്യം ഉറ്റുേനാക്കുന്ന രാഹുൽ ഗാന്ധി തിരക്കുകൾക്കിടയിലും തങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയത് പിതാവിനുള്ള വലിയ ബഹുമതിയും ആദരവുമായാണ് കാണുന്നതെന്ന് രോഗബാധിതനായിരുന്നപ്പോൾ പിതാവിന് കരൾ പകുത്തുനൽകിയ മകൾ അമീന ഷാനവാസ് പറഞ്ഞു.
ബാപ്പയുടെ വേർപാട് തീർത്ത വേദനക്കിടയിലും രാഹുൽ കാണാനെത്തിയതിൽ വലിയ സേന്താഷമുണ്ട്. രാഹുൽ രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്നും അവർ പറഞ്ഞു. വയനാട്ടിലേക്ക് സ്ഥാർഥിയായി അമീനയെ പരിഗണിേച്ചക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കോൺഗ്രസ് അധ്യക്ഷെൻറ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.