Posted On
date_range Updated On
date_range രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ വയനാട്ടില്‍
കല്പറ്റ: ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി ജൂണ്‍ 20, 21, 22 തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തും. മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
22ന് കല്പറ്റയില് നടക്കുന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സ്വീകരണ കണ്‍വെന്‍ഷനിൽ രാഹുല്‍ സംസാരിക്കും. മണ്ഡലത്തിലെ പരിപാടികളുടെ പൂര്‍ണ വിവരങ്ങള്‍ ഉടന്‍ ലഭ്യമാവുമെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.