രഹ്​നക്ക്​ മുസ്​ലിം സമുദായവുമായി ബന്ധ​മില്ലെന്ന്​ മുസ്​ലിം ജമാഅത്ത്​ കൗൺസിൽ

ആലപ്പുഴ:ശബരിമല ദർശനത്തിനെത്തിയ രഹ്​ന ഫാത്തിമക്ക്​ മുസ്​ലിം സമുദായവുമായി യാതൊരു ബന്ധവു​മില്ലെന്ന്​ കേരള മുസ്​ലീം ജമാ അത്ത്​ കൗൺസിൽ. ചുംബന സമരത്തിൽ പ​െങ്കടുക്കുകയും നഗ്​നയായി സിനിമയിൽ അഭിനയിക്കുകയും ചെയ്​ത രഹ്​നക്ക്​ സമുദായത്തി​​​െൻറ പേര്​ ഉപയോഗിക്കാൻ അവകാശമില്ല. മതവികാരത്തെ വൃണപ്പെടുത്തിയ ഇൗ മുസ്​ലീം നാമധാരിക്കെതിരെ 153 എ വകുപ്പ്​ പ്രകാരം ക്രിമിനൽ കേസ്​ എടുക്കണമെന്ന്​ കൗൺസിൽ സംസ്​ഥാന പ്രസിഡൻറ്​ എ.പൂക്കുഞ്ഞ്​ സംസ്​ഥാന സർക്കാരിനോട്​ ആവശ്യപ്പെട്ടു.

സാമൂഹിക ദ്രോഹികളെ പൊലീസ്​ വേഷം ധരിപ്പിച്ച്​ ശബരിമലയിൽ പ്രവേശിപ്പിച്ച ​െഎ.ജി എസ്​.ശ്രീജിത്തിനെ സർവീസിൽ നിന്നും സസ്​പ​​െൻറ്​ ചെയ്യണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയെ തുടർന്ന്​ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന്​ ജമാ അത്ത്​ കൗൺസിൽ മുന്നറിയിപ്പ്​ നൽകിയിരുന്നതാണെന്നും സർക്കാരും ബന്ധപ്പെട്ടവരും അത്​ ഗൗരവത്തിൽ എടുത്തിരുന്നുവെങ്കിൽ ഇപ്പോഴത്തെ കാര്യങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും സംസ്​ഥാന പ്രസിഡൻറ്​ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Rahna Fathima kerala Muslim Jamath Council -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.