Posted On
date_range Updated On
date_range ആരോഗ്യനില മോശമായി; എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സി.കെ. പത്മനാഭൻ പകരം നിരാഹാരം ആരംഭിച്ചു.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ള കേസുകള്‍ പിന്‍വലിക്കണം, ഭക്തരെ അടിച്ചമര്‍ത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബി.ജെ.പി അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.