സർക്കാർ ഭൂമിയിലെ ക്വാറിയിൽ നിന്ന്​ സീനിയറേജ്​ പിരിക്കാമെന്ന്​ ഹൈകോടതി

​െകാച്ചി: സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന ക്വാറികളിൽനിന്ന്​ സീനിയറേജ് (കരം) വാങ്ങാൻ സർക്കാറിന്​ അവകാശമുണ്ടെന്ന്​ ഹൈകോടതി. സ്വകാര്യ ഭൂവുടമകളിൽനിന്ന്​ ഏറ്റെടുക്കുന്ന ഭൂമിയിൽ പ്രതിഫലം നൽകാതെ ​ഖനനം സാധ്യമാവില്ലെന്നിരി​േക്ക, സർക്കാർ ഭൂമിക്കും ​പ്രതിഫലത്തിന്​ അർഹതയുണ്ടെന്നും സീനിയറേജ്​ തടയാനാവില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ്​ ഡിവിഷൻ ബെഞ്ചി​​​െൻറ ഉത്തരവ്​. നേര​േത്ത, സിംഗിൾ ബെഞ്ച്​ ഹരജി തള്ളിയതിനെ ചോദ്യംചെയ്​ത്​ സമർപ്പിച്ച അപ്പീലാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

സർക്കാർ ഭൂമി പാറഖനനത്തിന്​, പാട്ടത്തിനോ അല്ലാതെയോ നൽകു​േമ്പാൾ നിശ്ചിത തുക സീനിയറേജായി നൽകണമെന്ന വ്യവസ്ഥ കേരള ഭൂപരിഷ്​കരണ നിയമത്തി​​​​െൻറയും ചട്ടത്തി​​​​െൻറയും ഭാഗമായാണ്​ ചേർത്തിട്ടുള്ളത്​. സർക്കാർ ഭൂമി​യിലോ സ്വകാര്യ ഭൂമിയിലോ അനുമത​ിയോടെ ക്വാറി പ്രവർത്തനത്തിന്​ സർക്കാർ വാങ്ങുന്ന റോയൽറ്റിക്ക്​ പുറ​െമയാണ്​ സീനിയറേജിനുകൂടി അവകാശമുള്ളത്​. നാളുകളായി സീനിയറേജ്​ നൽകാത്തതിനെ തുടർന്ന്​ ചില ക്വാറികൾക്ക്​ കുടിശ്ശികയടക്കാൻ നിർദേശിച്ച്​ സർക്കാർ നോട്ടീസ്​ നൽകി. എന്നാൽ, സർക്കാറി​​​െൻറ ആവശ്യം ചോദ്യം ചെയ്​ത്​ അങ്കമാലി ക്രിസ്​റ്റൽ ഗ്രാനൈറ്റ്​സ്​ അടക്കം ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഖനനത്തി​​​െൻറ പേരിൽ റോയൽറ്റി വാങ്ങുന്ന സർക്കാറിന്​ സീനിയറേജിനുകൂടി അവകാശമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. 

സ്വകാര്യ ഭൂമിയിൽ ക്വാറി പ്രവർത്തനത്തിന്​ സാധാരണ ഭൂവുടമയുമായി നിശ്ചിത തുക പ്രതിഫലം സംബന്ധിച്ച്​ നടത്തിപ്പുകാർ ധാരണയുണ്ടാക്കാറുണ്ടെന്ന്​ സർക്കാർ കോടതിയെ അറിയിച്ചു. പ്രതിഫലം നൽകാതെ ആരും ഭൂമി കൈമാറില്ല. സർക്കാർ ഭൂമിയിൽ ക്വാറിക്ക്​ അനുമതി നൽകാനാണ്​ സീനിയറേജ്​ വാങ്ങുന്നത്​. ഉടമയെന്ന നിലയിൽ സർക്കാറിനും പ്രതിഫലത്തിന്​ അർഹതയുണ്ട്​. ക്വാറി ഉടമകളുടെ വാദം അംഗീകരിക്കാനാവില്ല. സീനിയറേജ്​ വ്യവസ്ഥ 1957 മുതൽ നിലവിലുള്ളതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ്​ ഇക്കാര്യങ്ങൾ പരിഗണിച്ച ഡിവിഷൻ ബെഞ്ച്​ അപ്പീൽ ഹരജികൾ തള്ളിയത്​.

Tags:    
News Summary - Quarry Seniorage high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.