ബി.എൽ.ഒ ഡ്യൂട്ടിയുടെ പേരിൽ അമിത ഭാരം ഏൽപിക്കുന്നത് പ്രതിഷേധാർഹം -കെ.എ.ടി.എഫ്

പാ​ല​ക്കാ​ട്: ബി.​എ​ൽ.​ഒ ഡ്യൂ​ട്ടി​യു​ടെ പേ​രി​ൽ അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​മി​ത ജോ​ലി ന​ൽ​കി പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കെ.​എ.​ടി.​എ​ഫ്) സം​സ്ഥാ​ന സ​മി​തി. ബി.​എ​ൽ.​ഒ ഡ്യൂ​ട്ടി​യി​ലു​ള്ള കാ​സ​ർ​കോ​ട് ചെ​ർ​ക്ക​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​വാ​ദ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച​ത് ഇ​ത്ത​രം സ​മ​യ​ബ​ന്ധി​ത​മാ​യ വ​ലി​യ ജോ​ലി​ക​ൾ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ചെ​യ്തു തീ​ർ​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ നി​ർ​ദേ​ശമാ​ണ്.

സ​വാ​ദി​ന്റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യ​വ​ർ​ക്കെതി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്റ് എം.​ടി. സൈ​നു​ൽ ആ​ബി​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ മാ​ട​മ്പാ​ട്ട്, ട്ര​ഷ​റ​ർ എ.​പി. ബ​ഷീ​ർ, മാ​ഹി​ൻ ബാ​ഖ​വി, നൗ​ഷാ​ദ് കോ​പ്പി​ലാ​ൻ, റ​ഷീ​ദ് മ​ദ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Excessive burden on BLO duty is objectionable - KATF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.