Posted On
date_range Updated On
date_range ‘ഒരു മുറിയിൽ കുടുംബത്തോട് അകലം പാലിച്ച് ഒറ്റക്ക് കഴിയണം, അതല്ലേ ഹീറോയിസം ? ’
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും എത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഓർമപ്പെടുത്തി ബോധവത്ക്കരണ ചിത്രം. സംസ്ഥാന ആേരാഗ്യ കുടുംബക്ഷേമ വകുപ്പാണ് ചിത്രം പുറത്തിറക്കിയത്.
ഹോം ക്വാറൻറീനല്ല, റൂം ക്വാറൻറീനാണ് വേണ്ടതെന്ന സന്ദേശമാണ് ബോധവത്ക്കരണ ചിത്രം കാഴ്ചക്കാരിലെത്തിക്കുന്നത്. നമുക്ക് വേണ്ടപ്പെട്ടവർക്കായി കുറച്ചു ദിവസം അകലം പാലിക്കണം. മുറിയിൽ കുടുംബത്തിൽ നിന്ന് അകലം പാലിച്ച് ഒറ്റക്ക് കഴിയുന്നതാണ് ഹിറോയിസമെന്നും ചിത്രം പറഞ്ഞുവെക്കുന്നു.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.