പി.വി. അൻവറിന്‍റെ റിസോർട്ട്​: നീരൊഴുക്ക് തടഞ്ഞെന്ന പരാതി കലക്ടർ തീർപ്പാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിരിക്കുന്ന സ്ഥലത്തെ അരുവികളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയെന്ന പരാതിയിൽ രണ്ട്​ മാസത്തിനകം കോഴിക്കോട്​ ജില്ല കലക്ടർ ഉചിതമായ തീരുമാനമെടുക്കണമെന്ന്​ ഹൈകോടതി. ഗ്രീൻ മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്. ഹരജിക്കാരനേയും എതിർ കക്ഷികളേയും കേട്ട് പരാതിയിൽ തീരുമാനമെടുക്കാനാണ്​ നിർദേശം.

റിസോർട്ടിൽ അരുവികളുടെ ഒഴുക്ക്​ തടഞ്ഞ് നിർമിച്ച നാല് തടയണകൾ ഹൈകോടതി ഉത്തരവ് പ്രകാരം നേരത്തെ പൊളിച്ചിരുന്നു. ഇതിന്റെ മറവിൽ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവിതന്നെ മണ്ണിട്ട് മൂടിയെന്നും റോഡും ഡ്രെയ്നേജും നിർമിച്ചെന്നുമാണ്​ ഹരജിക്കാരന്‍റെ പരാതി. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കലക്ടർക്ക്​ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്​.

Tags:    
News Summary - P.V. Anwar's resort: High court asks collector to settle complaint of blocked water flow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.