എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ്​ മിറാക്കിൾ പോലെ ആഫ്രിക്കയിലെ സാധ്യത ​തുറന്നതെന്ന്​ പി.വി അൻവർ

രണ്ട്​ മാസത്തിലേറെയായി നില നിന്ന ദുരൂഹതയുടെ പുകമറപൂർണമായും അവസാനിപ്പിച്ച്​ നിലമ്പൂർ എം.എൽ.എ പി.വി അൻവർ നാളെ നാട്ടിൽ തിരിച്ചെത്തും. വിഡിയോ സന്ദേശത്തിലൂടെയാണ്​ എം.എൽ.എ തിരിച്ചെത്തുന്ന വിവരം അറിയിച്ചത്​. നിയമയസഭാ തെരഞ്ഞെടുപ്പ്​ പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ്​ എം.എൽ.എ തിരിച്ചെത്തുന്നത്​.

നാട്ടിലെ ബിസിനസുകളിൽ വലിയ തകർച്ചയുണ്ടായതായി നേരത്തെ ആഫ്രിക്കയിൽ നിന്നുള്ള വിഡിയോ സന്ദേശത്തിലൂടെ എം.എൽ.എ വിശദീകരിച്ചിരുന്നു. നിലമ്പൂർ എം.എൽ.എയെ കാണാനില്ലെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെയായിരുന്നു വിഡിയോ സന്ദേശം. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച്​ പിന്നീട്​ വിശദീകരിക്കുമെന്നും എം.എൽ.എ പറഞ്ഞിരുന്നു.

എല്ലാ വാതിലുകളും അടഞ്ഞപ്പോൾ മിറാക്കിൾ പോലെയാണ്​ ആഫ്രിക്കയിൽ നിന്നുള്ള സാധ്യത തുറന്നതെന്ന്​ അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറയുന്നു. സ്വർണ-വജ്ര ഖനനത്തിനാണ്​ പശ്ചിമ ആഫ്രിക്കയിൽ പോയത്​. എല്ലാ വർഷവും നടത്തുന്ന ഉംറ യാത്രയിൽ നിന്നുണ്ടായ ബന്ധമാണ്​ ആഫ്രിക്കയിലെ ഖനന ഇടപാടിലേക്ക്​ വഴി തുറന്ന​െതന്നും പി.വി അൻവർ പറഞ്ഞു.

ഉംറ തീർഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയാണ്​ അവിടെ ഖനനത്തിന്​ ക്ഷണിച്ചത്​. തന്‍റെ ഭാര്യ പിതാവുമായി നേരത്തെ കശുവണ്ടി വ്യാപാരം നടത്തിയിരുന്ന ആഫ്രിക്കൻ വ്യവസായിയെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നെന്നും അദ്ദേഹത്തിന്‍റെ ഉടമസ്​ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റർ സ്​ഥലത്താണ്​ ഖനനം നടത്തുന്നതെന്നും അൻവർ പറഞ്ഞു. പദ്ധതിയിലൂടെ നിരവധി പേർക്ക്​ തൊഴിലവസരം ലഭിക്കും. കേരളത്തിൽ നിന്നുള്ള ആറായിരത്തോളം വിദഗ്​ധ തൊഴിലാളികൾ പദ്ധതിയിൽ അവസരം ലഭിക്കും. 750 ഡോളർ മുതൽ 5000 ഡോളർ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ ഉണ്ടെന്നും അൻവർ പറഞ്ഞു. 

20000 കോടി രുപയുടെ പദ്ധതിയാണ്​ സിയെറ ലിയോണിൽ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വർഷം കൊണ്ട്​ തന്നെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നും പി.വി അൻവർ പറഞ്ഞു.


Tags:    
News Summary - pv anver from africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.