Posted On
date_range Updated On
date_range പുതുപ്പള്ളി അനാഥമാകില്ല; ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാണെങ്കിൽ സന്തോഷം -കെ.സി. ജോസഫ്
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളി അനാഥമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ്. ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെക്കുറിച്ച് ആലോചിച്ചിട്ടില്ല. 24ലെ കെ.പി.സി.സി അനുശോചന യോഗത്തിൽ പ്രാഥമിക ആലോചന നടത്തുമെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നൊരാളാണെങ്കിൽ സന്തോഷം. പകരക്കാരൻ കുടുംബത്തിൽ നിന്നാണോയെന്ന എന്ന കാര്യവും ആലോചിച്ചിട്ടില്ലെന്നും കെ.സി. ജോസഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.