Posted On
date_range Updated On
date_range പുത്തുമലക്ക് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തം നടന്ന പുത്തുമലക്ക് സമീപത്ത് നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തി. ദുരന്തം നടന്ന സ്ഥല ത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ പുഴയിലാണ് തലയോട്ടിയും പൂർണമായി ദ്രവിക്കാത്ത എല്ലുകളും കണ്ടെത്തിയത്. ആറ് മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ഉരുൾപൊട്ടലിൽ കാണാതായ ആളുടേതെന്ന് സംശയിക്കുന്നു.
പുഴയിൽ നിന്ന് മോട്ടാർ ഉപയോഗിച്ച് വെള്ളമടിക്കാനെത്തിയവരാണ് ശരീരാവശിഷ്ടങ്ങൾ കണ്ടത്. പുത്തുമല ദുരന്തത്തിൽ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.