തിരൂർ പടിഞ്ഞാറെക്കരയില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം

പുറത്തൂര്‍: പടിഞ്ഞാറെക്കരയില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രകടനത്തിന് നേരെ കല്ളെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏഴോടെ കണ്ണൂരിലെ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ റോഡ് സൈഡിലെ ക്ളബില്‍നിന്ന് കല്ളേറുണ്ടായതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. കല്ളേറിലും സംഘര്‍ഷത്തിലും ഗുരുതര പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കുട്ടായിന്‍െറ പുരക്കല്‍ ഫൈജാസിനെ (16), കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുന്നത്ത് ഷബീറിനെ (19) തിരൂര്‍ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഈ സംഭവത്തിന് ശേഷം സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.വി.എം. ഹനീഫ മാസ്റ്ററുടെ വീടിന് നേരെ ആക്രമണം നടത്തിയ സംഘം ഭാര്യയേയും പെണ്‍മക്കളേയും ആക്രമിച്ച് പരിക്കേല്‍പിച്ചു. ഹനീഫയുടെ മക്കളും ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനികളുമായ ഫെസ്മിത ഷെറിന്‍ (14), ഷെഹല ഷെറിന്‍ (14), ഭാര്യ ഹഫ്സ (46) എന്നിവര്‍ക്ക് പരിക്കേറ്റു. ആര്‍.ഡി പിരിവ് നടത്തി വീട്ടിലേക്ക് വന്ന ഹഫ്സയുടെ കൈവശമുണ്ടായിരുന്ന 25,000 രൂപയും കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്‍ സ്വര്‍ണമാലയും കവര്‍ന്നതായി പരാതിയുണ്ട്. പരിക്കേറ്റ സ്ത്രീകളെയും ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പുളിക്കല്‍ ശിബിലാല്‍ (19), തൃക്കണാശ്ശേരി നന്ദു എന്നിവരെയും തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. 

Tags:    
News Summary - purathur tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.