പുറത്തൂരിൽ ദുരിതാശ്വാസ ക്യാമ്പിലും വെള്ളം; രണ്ടായിരത്തോളം പേർ ദുരിതത്തിൽ

പുറത്തൂർ: ഭാരതപ്പുഴയിൽ വെളളത്തിന്‍റെ ഒഴുക്ക് കൂടിയതിനാൽ പുറത്തൂർ പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി കൊണ്ടിരിക്കുന്നു. നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസമായി ക്യാമ്പ് തുടരുന്ന പുറത്തുർ ഗവ. യു.പി.സ്കൂൾ, നൂറുൽ ഈമാൻ മദ്രസ എന്നിവിടങ്ങളിൽ 2000തോളം പേരാണ് കഴിയുന്നത്. 

എന്നാൽ, രാവിലെ സ്കൂൾ, മദ്രസ എന്നിവിടങ്ങളിലും വെള്ളം കയറി ആലത്തിയൂർ- പുറത്തൂർ റോഡ് അരക്കൊപ്പം വെളളത്തിലായതിനാൽ വാഹന ഗതാഗതം നിലച്ചു. അതിനാൽ ക്യാമ്പിൽ അസുഖം ബാധിച്ച വരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നില്ല.

Tags:    
News Summary - Purathur Camp -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.