നിലമ്പൂർ: ഓൺലൈൻ സൗകര്യമില്ലാത്തതിനാൽ പട്ടികജാതി-വർഗ കോളനികളിൽ പലയിടത്തും ക്ലാസുകൾ പ്രയോജനപ്പെട്ടില്ല. നെറ്റ്വർക്ക് കവറേജ് ഏരിയ അല്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം. പല കോളനികളിലും സാംസ്കാരിക നിലയങ്ങളും വായനശാലകളുമുണ്ടെങ്കിലും വൈദ്യുതിയില്ല. സോളാർ പാനലിെൻറ സഹായത്തോടെ ചില കോളനികളിൽ ടി.വി സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, പലയിടത്തും പാനലുകൾ ഉപയോഗശൂന്യമാണ്. 273 പട്ടികജാതി-വർഗ കോളനികളിൽ 128 എണ്ണം ഉൾവനത്തിലാണ്. വനാവകാശ കമ്മിറ്റികളുള്ള 63 പട്ടികവർഗ കോളനികളുണ്ട്. ഇവയെല്ലാം വനാന്തർഭാഗത്താണ്. ചോലനായ്ക്ക-കാട്ടുനായ്ക്ക, പണിയ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടങ്ങളിൽ ഓൺലൈൻ സംവിധാനം കാര്യക്ഷമമല്ല. ഗോത്രവർഗ കുട്ടികൾ പഠിക്കുന്ന നിലമ്പൂർ വെളിയംതോട് ഐ.ജി.എം.എം.ആർ സ്കൂളിൽ 462 കുട്ടികളാണുള്ളത്.
കോവിഡിെൻറ ഭാഗമായി ഹോസ്റ്റലുകൾ അടച്ചതോടെ ഇവരെല്ലാം ഊരുകളിലാണ്. ഇവിടെ ഓൺലൈൻ സംവിധാനമില്ല. വനാന്തർഭാഗത്തെ പുഞ്ചക്കൊല്ലി കോളനിയിലുള്ളവരെ ഹോസ്റ്റലിലേക്ക് മാറ്റി ഓൺലൈൻ പഠനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയതായി നിലമ്പൂരിലെ പട്ടികവർഗ ഓഫിസർ ശ്രീകുമാരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.