???????? ???????????? ???????? ?????

പൗരത്വ നിയമം: കേരളത്തിനു പിന്നാലെ നിയമസഭയിൽ പ്രമേയം പാസാക്കി പഞ്ചാബ്

ചണ്ഡിഗഢ്: കേരളത്തിനു പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് നേതൃത്വത്തിലെ പഞ്ചാബ് സർക്കാർ നിയമസഭയി ൽ പ്രമേയം പാസാക്കി. മന്ത്രി ബ്രഹ്മ് മൊഹീന്ദ്രയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്.

എല്ലാവർക്കും സ്വീകാര്യമാകുന്ന രീതിയിൽ പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്‍റെ കരട് കേന്ദ്ര സർക്കാറിന് അയച്ചിട്ടുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

കേരളം പൗരത്വ ഭദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയപ്പോൾ പിന്തുണയുമായി പഞ്ചാബ് രംഗത്തു വന്നിരുന്നു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത​യ​ച്ച പ്ര​തി​നി​ധി​ക​ളി​ലൂ​ടെ ഉ​യ​ർ​ത്തി​യ ശ​ബ്​​ദ​മാ​ണ്​ പ്ര​മേ​യ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെന്ന് പ​ഞ്ചാ​ബ്​​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്​ അന്ന് പറഞ്ഞിരുന്നു.

Tags:    
News Summary - Punjab Pass Resolution Against Citizenship Law-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.